
കൊച്ചി: കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 8ന് സ്പെഷ്യൽ കൺവെൻഷൻ പെരുമ്പാവൂർ എസ്.എൻ ഓഡിറ്റോറിയത്തിൽ നടത്തും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. റേഷൻ പരിഷ്കരണമടക്കം വ്യാപാര മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധികൾ ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ജി. കൃഷ്ണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കാരേറ്റ്, കുറ്റിയിൽ ശ്യാം. എൻ. ഷിജീർ, എലിയാസ് പീറ്റർ, കെ.എ. വേണു, ബാബു, ഹേമ ചന്ദ്രൻ, ഹരികുമാർ വഴയില,ശ്രീകുമാർ തിരുപുറം, സന്തോഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |