
കൊച്ചി: മത്സ്യബന്ധനം, അക്വാകൾച്ചർ, നീല സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലെ അക്കാഡമിക-ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുഫോസ് ഹൈദരാബാദിലെ ഐകാർ–നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റുമായി ധാരണാപത്രം ഒപ്പുവച്ചു. ഐകാർ-നാർമ് സംഘടിപ്പിച്ച ബ്ലു ഇക്കണോമി, എ.ഐ എനേബിൾഡ് മാരിക്കൾച്ചർ ആൻഡ് റിസർച്ച് ഇന്നോവേഷൻ എന്ന ഫ്ലാഗ്ഷിപ്പ് കൺസൾട്ടേഷന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ധാരണാപത്രം കൈമാറിയത്. ഐകാർ-നാർമ് ഡയറക്ടർ ഡോ. രമൺ മീനാക്ഷി സുന്ദരം, കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, പ്രൊഫ. ദിനേശ് കൈപ്പിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |