
കൊച്ചി: സുരക്ഷിതത്വമില്ലാതെ പ്രവർത്തിക്കുന്ന വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് കേരള എലിവേറ്റർ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ (കിമ) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് അസോസിയേഷൻ നൽകിയ ഹർജിയിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഹൈക്കോടതിയെ അറിയിച്ചു. സാധാരണ ലിഫ്റ്റുകളെ പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകളിൽ ഇല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തിൽ കീമ പ്രസിഡന്റ് നാരായണ മേനോൻ, സെക്രട്ടറി സി.ബി. ശ്രീകുമാർ, ട്രഷറർ എൻ.എം. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |