
കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായി 201അംഗ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ പരിഷത്ത് ക്യാമ്പസിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. സ്വാഗതസംഘ രൂപീകരണയോഗം മേയർ വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് ഡോ. ടി. എസ് ജോയി, ടി.ജെ.വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വി.ആർ.സുധീർ, കൗൺസിലർ, കെ.വി.പി കൃഷ്ണകുമാർ, ഭാരവാഹികളായ ഡോ.നെടുമുടി ഹരികുമാർ, ഡോ.എം.സി.ദിലീപ് കുമാർ, ഡോ.അജിതൻ മേനോത്ത്, കെ.എൽ.മോഹനവർമ്മ, ശ്രീമൂലനഗരം മോഹൻ, ബി.ഭദ്ര, എം.കെ.ശശീന്ദ്രൻ, ടി.പി.എം ഇബ്രാഹിംഖാൻ, പി.രാമചന്ദ്രൻ, ഖദീജ സെയ്തുമുഹമ്മദ്, കെ.ബി. സാബു, പി.കെ.സജീവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |