SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഡോ.അബേഷ് രഘുവരന് പ്രോജക്ട് ഫണ്ട് ലഭിച്ചു

dr

കൊച്ചി: കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അദ്ധ്യാപകനായ ഡോ.അബേഷ് രഘുവരന് കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ 17 ലക്ഷത്തിന്റെ പ്രോജക്ട് ഫണ്ട് ലഭിച്ചു. ചൂടുകൂടിയ പ്രദേശങ്ങളിലെ പ്ളാസ്റ്റിക്, പി.വി.സി വാട്ടർ ടാങ്കുകൾക്ക് കയർ മാറ്റ് ഉപയോഗിച്ചുള്ള ജാക്കറ്റ് നിർമ്മിക്കാനുള്ള ഗവേഷണത്തിനും ഉത്പന്നം വികസിപ്പിക്കാനുമുള്ള ഒരുവർഷത്തെ പ്രോജക്ടാണിത്. കയർ ഗവേഷണത്തിൽ 20 ഓളം വർഷത്തെ ഗവേഷണപരിചയമുള്ള അബേഷ് രഘുവരൻ 12 അന്തർദേശീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും കയർ ഗവേഷണത്തിൽ രണ്ട് ഡോക്ടറൽ വിദ്യാർത്ഥികൾക്ക് ഗൈഡായി പ്രവർത്തിക്കുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL