SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

കൃഷി നാശം : കാർഷിക വികസന സമിതികൾക്ക് കൂടുതൽ ചുമതല

agri
കൃഷിനാശം

കൊച്ചി: പ്രകൃതി ക്ഷോഭങ്ങളിൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാർഷിക വികസന സമിതികൾക്ക് കൂടുതൽ ചുമതല . അടിയന്തര സഹായമെത്തിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് മുതൽ ജില്ലാതലം വരെ കാർഷിക വികസന സമിതികളെ പുനഃസംഘടിപ്പിക്കും.

ദുരന്തത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾക്ക് സമിതികൾ പ്രാധാന്യം നൽകും. പ്രദേശത്തെ കർഷകർ, കൃഷി രീതികൾ, മണ്ണ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അനുയോജ്യമായ കാർഷിക വികസന പദ്ധതികൾ തയ്യാറാക്കും. കർഷക സംഘടനകൾക്ക് പുറമെ വനിതാ, പട്ടികജാതി - പട്ടികവർഗ കർഷകർക്കും തൊഴിലാളി സംഘടനകൾക്കും പ്രാതിനിധ്യം നൽകും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻതല കാർഷിക വികസന സമിതികൾ മാസത്തിലൊരിക്കലും ജില്ലാതല സമിതികൾ രണ്ടു മാസത്തിലൊരിക്കലും യോഗം ചേരണം. ജില്ലാതല സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ വൈസ് ചെയർമാനുമാണ്. പ്രിൻസിപ്പൽ കൃഷി ഓഫീസറാണ് കൺവീനർ. തൊഴിലാളി സംഘടനകൾ, എഫ്.പി.ഒ, എഫ്.പി.സി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെയും ഉൾപ്പെടുത്തി.

പ്രാദേശിക

മുൻഗണന

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് കാർഷിക പദ്ധതികൾക്ക് മുൻഗണന

കർഷകർ, കൃഷിരീതികൾ, മണ്ണ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും

കാർഷിക അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും

വിവിധ കാർഷിക പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും

ഗുണനിലവാരമുള്ള ജൈവവളങ്ങളുടെ ലഭ്യത ഉറപ്പാക്കും

വിത്ത്, തൈ, വളം, കീടനാശിനി എന്നിവയുടെ ലഭ്യതയും വിതരണവും വിലയിരുത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL