SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

സി.എക്കാരുടെ ബിരുദദാനം

chart
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സി.എ നേടിയവരുടെ കോൺവൊക്കേഷൻ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സി.എ നേടിയവരുടെ ബിരുദദാന ചടങ്ങ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ ബാബു അബ്രഹാം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ആർ.സി ട്രഷറർ ദീപ വർഗീസ് പ്രസംഗിച്ചു. കേരളത്തിൽ നിന്ന് മുന്നൂറോളം വിദ്യാർത്ഥികളാണ് സി.എ ബിരുദം നേടിയത്. ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സി.എക്കാർ പ്രൊഫഷണൽ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 23 കേന്ദ്രങ്ങളിൽ ബിരുദദാന ചടങ്ങ് നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ICAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL