കൊച്ചി: വൈറ്റില ടോക് എച്ച് സ്കൂളിൽ ഗണിതശാസ്ത്ര - സാമൂഹികശാസ്ത്ര മേളയായ 'ടെക് ടോക് 2026" സംഘടിപ്പിച്ചു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ ഒ.ഇ.എൻ ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ രൂപ അന്ന ജോർജ് മുഖ്യാതിഥിയായി. അഡ്വ. ഡോ. ക്രിസ് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ടോക് എച്ച് സ്ഥാപനങ്ങളുടെ സെക്രട്ടറി വിബിൻ മാത്യു, പ്രിൻസിപ്പൽ കെ. ടെസി ജോസ് എന്നിവർ സംസാരിച്ചു. ട്രഷറർ എൻ.ജെ. ജോൺസൺ, വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലത മുരളീധരൻ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |