SignIn
Kerala Kaumudi Online
Monday, 14 September 2026 1.39 AM IST

ഫോർട്ട് കടപ്പുറം പദ്ധതി സമർപ്പണം

fortkochi

ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി കടപ്പുറം വാർഷിക അറ്റകുറ്റപ്പണികൾക്കായി 13.82 ലക്ഷം രൂപയുടെ പദ്ധതി അംഗീകാരത്തിന് സമർപ്പിച്ചതായി കൊച്ചി നഗരസഭ അറിയിച്ചു. യുവ വെളിച്ചം സാമൂഹ്യ സാംസ്കാരിക വേദി സെക്രട്ടറി ബാബു ഐസക് ജോൺ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് നഗരസഭ അസി.എക്സിക്യുട്ടീവ് എൻജിനീയർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ കടപ്പുറത്തെ പായലും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിന് പരിഹാരമാകുമെന്ന് മറുപടിയിൽ പറയുന്നു. എന്നാൽ പദ്ധതിക്ക് എന്ന് അംഗീകാരം ലഭിക്കുമെന്നോ പ്രവൃത്തികൾ എന്ന് തുടങ്ങുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. സൗത്ത് കടപ്പുറത്ത് സ്ഥാപിച്ച ശൗചാലയത്തിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും നഗരസഭ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL