
കൊച്ചി: ജില്ലാ യോഗ സ്പോർട്സ് അസോസിയേഷന്റെയും സെന്റ് ആൽബർട്സ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലയോഗാസന മത്സരത്തിൽ ഇന്റർ ക്ലബ്ബ് ചാമ്പ്യൻമാരായി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യോഗ ഫെഡറേഷൻ സീനിയർ പ്രസിഡന്റ് കെ.പി. ഭാസ്ക്കരമേനോൻ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റെബല്ലോ മുഖ്യാതിഥിയായി. ഷാജൻ പോൾ, എം.എം. സലീം, സുരേഷ് മേനോൻ, എൽ.ബി. മുകുന്ദകുമാർ, സിബി ജോസഫ്, സുശീല ഗോപിനാഥ് എന്നിവർ സംസാരിച്ചു. കൊച്ചി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ സമ്മാനദാനം നിർവഹിച്ചു. ഉമ തോമസ് എം.എൽ.എ മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |