
കൊച്ചി: പനങ്ങാട് ചാത്തമ്മയിൽ നിന്ന് എറണാകുളത്തേക്കും ആലുവയിലേക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കും. ദീപക് ജോയ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണിത്.
ചാത്തമ്മയിൽ നിന്ന് മാടവന, കുണ്ടന്നൂർ, വൈറ്റില, പള്ളിമുക്ക്, മേനക വഴി ഹൈക്കോടതി ജംഗ്ഷനിലേക്കാണ് ഒരു സർവീസ്. മടങ്ങുമ്പോൾ മേനക, കടവന്ത്ര, വൈറ്റില ഹബ്, കുണ്ടന്നൂർ, മാടവന വഴി ചാത്തമ്മയിലേക്ക്.
ചാത്തമ്മയിൽ നിന്ന് കുണ്ടന്നൂർ, വൈറ്റില, ഇടപ്പള്ളി, കളമശേരി വഴി ആലുവയിലേക്കും സർവീസ് നടത്തും. വൈകിട്ട് ചാത്തമ്മയിൽ നിന്ന് ഹൈക്കോടതി ജംഗ്ഷനിലെത്തി തിരികെ പനങ്ങാട്ടേക്കും തുടർന്ന് എറണാകുളം ബസ് സ്റ്റാൻഡിലേക്കും. ഫ്ലാഗ് ഓഫ് 15ന് രാവിലെ 9ന് ചാത്തമ്മ കൊച്ചുതറ ജംഗ്ഷനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |