പള്ളുരുത്തി: 22കാരനായ വിദ്യാർത്ഥി സ്റ്റീവോക്കായി സുഹൃത്തുക്കൾ ഒരുക്കുന്ന ബിരിയാണി ചലഞ്ച് ഇന്ന് നടക്കും. കൂപ്പൺ എടുത്തവർ രാജീവ് ഗാന്ധി ജംഗ്ഷനിലുള്ള കൊല്ലശേരി ഹാളിൽ എത്തി ബിരിയാണി വാങ്ങണം. ഇരുവൃക്കകളും തകരാറിലായ കോണം രാജീവ് ഗാന്ധി ജംഗ്ഷൻ കൊല്ലശേരി വീട്ടിൽ സാബുവിന്റെ മകനാണ് സ്റ്റീവോ. പത്താംതരം മുതൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥിയാണ് സ്റ്റീവോ. വൃക്കകൾ മാറ്റിവയ്ക്കാൻ 60 ലക്ഷം രൂപ ചെലവ് വരും. സുഹൃത്തുക്കളും നാട്ടുകാരുമാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ബിരിയാണി വിറ്റ് കിട്ടുന്ന മുഴുവൻ പണവും ചികിത്സക്കായി നൽകും. സ്റ്റീവോ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോൺ: 8590940286.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |