
മരട്: നാളെ 'കരുതലോടെ കലാധരൻ" എന്ന പേരിൽ മരടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അയനിനടയിലെ ശിവപ്രസാദം ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാഡമി എക്സിക്യുട്ടീവ് മെമ്പർ സലിം ഹസ്സൻ മുഖ്യാതിഥിയാകും. ചന്ദ്രകലാധരൻ ക്യാമ്പിന്റെ ഏകോപനം നിർവഹിക്കും. ലേക്ക്ഷോർ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ, ആർ.സി.എം ഐ ഹോസ്പിറ്റൽ, ഡോക്ടർ സ്കൈ ക്ലിനിക്, കെയർ ഇൻ നീഡ്, ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |