SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

സംസ്ഥാനതല കൺവെൻഷൻ 4ന്

nh

കൊച്ചി: ദേശീയപാതയോരത്തെ ഭൂമി മരവിപ്പിക്കൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനകീയ പ്രതിരോധ സമിതി 4ന് രാവിലെ 10ന് എറണാകുളം അദ്ധ്യാപക ഭവനിൽ ജനകീയ കൺവൻഷൻ സംഘടിപ്പിക്കും. ദേശീയപാത മദ്ധ്യത്തിൽനിന്ന് ഇരുവശങ്ങളിലേക്കും വീടുകൾക്ക് 40 മീറ്ററും വ്യാപാരസ്ഥാപനങ്ങൾക്ക് 75 മീറ്ററും നിർമ്മാണ വിലക്കേർപ്പെടുത്തിയ സുപ്രീം കോടതി ഇടക്കാല ഉത്തരവിനെത്തുടർന്നാണ് ഭൂമി മരവിപ്പിച്ചത്. പ്രശ്നത്തിൽ അടിയന്തര പരിഹാരം തേടുന്ന കൺവൻഷനിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാതയോരത്തെ ഇരകൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.പി. മത്തായി, ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, ഹാഷിം ചെന്നാമ്പിള്ളി, പ്രൊഫ. വിൻസെന്റ് മാളിയേക്കൽ, പ്രൊഫ. ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL