ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. ഡി.എം.ഇ അംഗീകാരമുള്ള ഡി.സി.വി.ടി - ബി.സി.വി.ടി കോഴ്സ് അല്ലെങ്കിൽ ഗവ. വി.എച്ച്.എസ്.സിയിൽ നിന്ന് ഇ.സി.ജി ആൻഡ് ആട്ടോമെട്രിക് കോഴ്സ് പാസായവർക്ക് ഇ.സി.ജി ടെക്നീഷ്യൻ ഒഴിവിലേക്കും പത്താം ക്ളാസ് പാസായവർക്ക് ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്കും അപേക്ഷിക്കാം. സർക്കാർ ഓഫീസിൽ സേവന പരിചയമുള്ളവർക്കും മലയാളം ടൈപ്പിംഗ് അറിവ്, ഇരുചക്ര വാഹന ലൈസൻസ് എന്നിവ ഉള്ളവർക്കും മുൻഗണന. യോഗ്യരായവർ മൂന്നാം തീയതി രാവിലെ 11ന് അസൽ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഓഫീസിൽ മുഖാമുഖത്തിന് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |