കൊച്ചി: കുഫോസ് ഡി.ബി.ടി സ്കിൽവിജ്ഞാൻ പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സീഫുഡ് പ്രോസസർ കോഴ്സിന്റെ ഇന്ററാക്ഷൻ ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ് സെഷൻ വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അടൽ ഇൻക്യുബേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഫുഡ് ഇൻഡസ്ട്രി കൗൺസിൽ ഫോർ സ്കിൽസ് ആൻഡ് ഇന്നൊവേഷൻ, കേന്ദ്ര ജൈവസാങ്കേതികവിദ്യാ വകുപ്പ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് എന്നിവയും പങ്കാളികളായി. സീഫുഡ് പ്രോസസിംഗുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം ഉൾപ്പെടെ 420 മണിക്കൂർ നൈപുണ്യ വികസന പരിശീലനമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |