SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

പഴയ ട്രെയിൻ കോച്ചിലെ മൃതദേഹം, മരിച്ചത് ട്രാൻസ്‌ജെൻഡറെന്ന് നിഗമനം

railway

കൊച്ചി: റെയിൽവേ മാർഷലിംഗ് യാർഡിൽ പൊളിച്ചുമാറ്റാൻ ഇട്ടിരുന്ന ട്രെയിൻ കോച്ചിൽ കണ്ടെത്തിയ മൃതദേഹം ട്രാൻസ്‌ജെൻഡറുടേതെന്ന് പ്രാഥമിക നിഗമനം. കോച്ചിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളും വിഗ്ഗുകളിൽ ഉപയോഗിക്കുന്ന മുടിയിഴകളുമാണ് പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്. എന്നാൽ മൃതദേഹം സ്ത്രീയുടേതാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പൊന്നുരുന്നി മാർഷലിംഗ് യാർഡിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ വക ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. യാർഡിലെ ക്രെയിൻ ഷെഡിന് സമീപമുള്ള ട്രാക്കിൽ കിടന്ന കോച്ചിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഇലക്ട്രിക്കൽ ജീവനക്കാർ ഫാനുകളുടെയും ലൈറ്റുകളുടെയും എണ്ണം തിട്ടപ്പെടുത്താൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കോച്ച് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ എമർജൻസി ജനാലയിലൂടെ അകത്തുകടന്ന ജീവനക്കാർ ഇടനാഴിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

English Summary

A decomposed body, suspected to be that of a transgender person, was discovered inside a disused train coach at Kochi's Ponnurunni railway marshalling yard on Monday. Police found clothes and wig hair, leading to the preliminary identification, though a female identity is not ruled out. An unnatural death case is registered, and investigation is underway to determine the cause of death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL