SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

മായിൻ ഹാജിയെ നീക്കണം: ആക്ട്സ്

acts

കൊച്ചി: വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന എം.സി. മായിൻ ഹാജിയെ വഖഫ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാൻ യു.ഡി.എഫ് തയ്യാറാകണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്‌മയായ ആക്ട്‌സ് ആവശ്യപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഭൂവുടമകളോടുള്ള വെല്ലുവിളിയാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്‌റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുനമ്പം പ്രശ്‌നം പത്തു മിനിറ്റിൽ പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടി സ്വീകരിച്ചിട്ടില്ല. സർക്കാർ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും കോടതികളിലെ കേസുകൾ തുടരുമെന്നതും അദ്ദേഹം പറഞ്ഞു. സെക്രട്ടറി കുരുവിള മാത്യൂസും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL