കൊച്ചി: കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ഭേവാലയത്തിന്റെ ശതാബ്ദി ആഘോഷം 25ന് നടക്കും. വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപത ബിഷപ്പ് എമിരറ്റ്സ് ഡോ. ഫ്രാൻസിസ് കല്ലറയ്‌ക്കൻ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, കൗൺസിലർ ബ്രിജിത് ആഷ്‌വിൻ തുടങ്ങിയവർ ആശംസകൾ നേരും. സമ്മേളനത്തിന് മുന്നോടിയായി അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമൂഹ ദിവ്യബലി അർപ്പിക്കുമെന്ന് പാരിഷ് കൗൺസിൽ സെക്രട്ടറി ഡോ. പീറ്റർ വടശേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |