SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ഹൈലെവൽ അലൻ

allen
അലൻ ബൈജു

കൊച്ചി: ട്രാക്കിലേക്കുള്ള തിരിച്ചുവരവിൽ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് അങ്കമാലി മൂക്കന്നൂർ ജി.എച്ച്.എസ്.എസിലെ അലൻ ബൈജു. സീനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ 6.37 മീറ്റർ കണ്ടെത്തിയാണ് സ്വർണം നിലനിറുത്തിയത്. കഴിഞ്ഞ ജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ 100 മീറ്ററിലടക്കം അഞ്ച് സ്വർണം അലൻ നേടിയിരുന്നു. എന്നാൽ വയറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെ കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ശോഭിക്കാനായില്ല. തുടർന്ന് ട്രാക്കിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പതുക്കെ പരിശീലനം ആരംഭിച്ചാണ് ഇത്തവണ 100 മീറ്ററിലും ലോംഗ് ജമ്പിലും മത്സരിക്കാനിറങ്ങിയത്. 100 മീറ്ററിൽ വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. ഇക്കുറി സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പ്ലസ് ടു വിദ്യാർത്ഥിയുടെ പരിശീലനം. അങ്കമാലി ചുള്ളി പന്തപ്ലാക്കൽ വീട്ടിൽ ബൈജു ഏലിയാസ്, ഷൈനി എന്നിവരാണ് മാതാപിതാക്കൾ. ശ്യാമാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL