കൊച്ചി: പരിക്കേറ്റ് വീണതോടെ ഓട്ടം മതിയാക്കി നടത്തം തിരഞ്ഞെടുത്ത അൽഫോൺസ ജെയ്‌മോന് ട്രാക്കിൽ സുവർണനേട്ടം. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിലാണ് കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി സ്വർണം നേടിയത്. കഴിഞ്ഞ വർഷം ഉപജില്ലാ കായികമേളയിൽ 200 മീറ്റർ ഓട്ടമത്സരത്തിനിടെ വീണ് പരിക്കേറ്റ അൽഫോൺസയ്ക്ക് ജില്ലാതലത്തിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഓട്ടം അവസാനിപ്പിച്ച് 3000 മീറ്റർ നടത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. വെറും ഏഴുമാസത്തെ പരിശീലനവുമായാണ് അൽഫോൺസ ഈ നേട്ടം കൈവരിച്ചത്. രണ്ടുവർഷം മുൻപാണ് അൽഫോൺസ മാർ ബേസിൽ സ്കൂളിലെത്തിയത്. വൈറ്റില തൈക്കൂടം തോട്ടുപുറം ജെയ്‌മോൻ - രശ്മി ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |