
വൈറ്റില: പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം മറ്റൊരു ഡിവിഷനിലേക്ക് മാറ്റിസ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ചളിക്കവട്ടം ഗ്രാമീണവായനശാലക്ക് സമീപം ജനകീയ ധർണ സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ദിപിൻ
ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബീന ദിവാകരൻ, മുൻ കൗൺസിലർ കെ.ബി. ഹർഷൽ, വി.കെ. പ്രകാശൻ, പി.പി. മുരുകേശൻ എന്നിവർ സംസാരിച്ചു. ധർണയിൽ നിരവധി പേർ പങ്കെടുത്തു. കൊച്ചി നഗരസഭയുടെ കീഴിൽ 35 കൊല്ലമായി പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രം കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |