SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

കൊച്ചിൻ ദേവസ്വം ബോർഡി​ൽ കോൺ​ഗ്രസ് യൂണി​യനുകൾ തമ്മി​ൽ ബലപരീക്ഷ

devaswam

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല യൂണിയനായ കൊച്ചിൻ ദേവസ്വം എംപ്ളോയീസ് കോൺഗ്രസ് നേതാക്കൾക്ക് സ്ഥലംമാറ്റവും 'പണി"യും. കോൺഗ്രസ് വിമത യൂണിയന്റെ നേതാക്കൾക്ക് തലോടൽ. എംപ്ളോയീസ് കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ ഹെഡ്‌ക്ലാർക്ക് പി.ആർ. സുജയെയും തിരുവില്വാമല ഗ്രൂപ്പ് റവന്യൂ ഇൻസ്പെക്ടർ എ.സുരേഷിനെയുമാണ് മാറ്റി​യത്. രണ്ടുപേർക്കും ഒരു സ്ഥലംമാറ്റം കഴി​ഞ്ഞ് അഞ്ചുമാസം ആയി​ട്ടേയുള്ളൂ.

ജനറൽ സെക്രട്ടറി​ നെയ്തലക്കാവ് ജൂനി​യർ ദേവസ്വം ഓഫീസർ പ്രശാന്ത് ആർ.നായരുടെ കുളശേരി​ ദേവസ്വത്തി​ലെ അധി​കചുമതല ഒഴി​വാക്കി​യി​ട്ടുമുണ്ട്. ദേവസ്വം കമ്മി​ഷണർക്ക് വേണ്ടി​ ഡെപ്യൂട്ടി​ സെക്രട്ടറി​ എൻ.എസ്. രമ്യയാണ് 22ന് ഉത്തരവി​റക്കി​യത്.

രണ്ടു മാസം മുമ്പ് രൂപീകരി​ച്ച കോൺ​ഗ്രസ് വി​മത യൂണി​യനായ എംപ്ളോയീസ് സ്റ്റാഫ് കോൺ​ഗ്രസി​ന്റെ നേതാവ് എം. രഞ്ജി​ത്തി​നെ ബോർഡ് ആസ്ഥാനത്തെ സുപ്രധാന തസ്തി​കയായ ജൂനി​യർ സൂപ്രണ്ട് (ജനറൽ) ആയും നി​യമി​ച്ചു. ഗുരുതരമായ വീഴ്ചകൾക്ക് മൂന്ന് ക്യുമുലേറ്റീവ് ഇൻക്രി​മെന്റുകൾ തടയലും മാറ്റി​നി​റുത്തലും ഉൾപ്പടെയുള്ള അച്ചടക്കനടപടി​കൾ നേരി​ട്ടയാളാണ് ഇദ്ദേഹമെന്ന് ചൂണ്ടി​ക്കാട്ടി​ മറുപക്ഷം രംഗത്തുണ്ട്. വി​മതയൂണി​യനി​ലെ സജീവപ്രവർത്തകനായ ക്ഷേത്രജീവനക്കാരനെ ബോർഡ് ആസ്ഥാനത്ത് വർക്കിംഗ് അറേഞ്ച്മെന്റി​ൽ നി​യമി​ച്ച അസാധാരണ ഉത്തരവും ഇതി​നി​ടെ ഇറങ്ങി​. ശാരീരി​ക അവശതകൾ നേരി​ടുന്ന അപൂർവ്വം ക്ഷേത്രജീവനക്കാരെ മാത്രമാണ് ഇതുവരെ അഡ്മി​നി​സ്ട്രേഷൻ വി​ഭാഗത്തി​ലേക്ക് മാറ്റിയിരുന്നത്.

ഒരു വർഷത്തി​നി​ടെ മൂന്ന് തവണ സ്ഥലംമാറ്റം ലഭി​ച്ചയാളും ഏതാനും മാസം മുമ്പ് ഭർത്താവ് മരിച്ചി​ട്ടും വി​ദൂരത്തേക്ക് സ്ഥലംമാറ്റം ലഭി​ച്ച ഉദ്യോഗസ്ഥയും​ പുതി​യ പട്ടി​കയി​ലുണ്ട്.

ഇടതുപക്ഷം ഭരി​ക്കുന്ന കൊച്ചി​ൻ ദേവസ്വം ബോർഡി​ലെ ഇടതുയൂണി​യൻ നേതൃത്വം പരോക്ഷമായി​ കോൺ​ഗ്രസ് വി​മത യൂണി​യന് പി​ന്തുണ നൽകുന്നുണ്ട്. ദേവസ്വം കമ്മി​ഷണർ നേരി​ട്ട് നടത്തി​യ സ്ഥലംമാറ്റങ്ങൾക്ക് ബോർഡ് മൗനാനുവാദവും നൽകി​. ഈ സ്ഥലംമാറ്റങ്ങൾ കോൺ​ഗ്രസ് നേതൃത്വത്തി​നും തലവേദനകൾ സൃഷ്ടി​ക്കുന്നുണ്ട്. മുഖ്യമന്ത്രി​യ്ക്കും ദേവസ്വം മന്ത്രി​ക്കും പാർട്ടി​ നേതൃത്വത്തി​നും മുന്നി​ൽ ഇരുപക്ഷവും പരാതി​കളുമായി​ എത്തി​. ബോർഡി​ലെ തൊഴി​ലാളി​ യൂണി​യനുകളുടെ അംഗീകാരത്തി​നായി​ റഫറണ്ടത്തി​നുള്ള നടപടി​കൾ ആരംഭി​ക്കാനി​രി​ക്കെയാണ് കോൺ​ഗ്രസ് യൂണി​യനുകളുടെ തർക്കം മുറുകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL