SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

നെടുമ്പാശേരി വാഹനാപകടം: മിനി കൂപ്പറിന്റെ വേഗമറിയാൻ കമ്പനിയുടെ പരിശോധന

car
മിനി കൂപ്പർ കാറിന്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം അപകടത്തിൽപ്പെട്ട കാർ പരിശോധിക്കുന്നു

നെടുമ്പാശേരി: 19കാരൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലുൾപ്പെട്ട മിനി കൂപ്പർ കാർ, കമ്പനിയുടെ ഡൽഹിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ ഇന്നലെ പരിശോധിച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. അപകട സമയത്തെ കാറിന്റെ വേഗത, ബ്രേക്ക്‌ ചെയ്തിട്ടുണ്ടോ എന്നിവ അറിയാനുള്ള പരിശോധനയാണ് നടന്നത്. റിപ്പോർട്ട് ഔദ്യോഗികമായി കമ്പനി അധികൃതർ ഡിവൈ.എസ്.പി ബൈജു പൗലോസിന് അടുത്ത ദിവസം കൈമാറും.

കഴിഞ്ഞ 11ന് പുലർച്ചെ 1.45നാണ് സുഹൈൽ സജീവ് അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്. സുഹൈലും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരും റിമാൻഡിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL