SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

കേരളപ്പിറവിക്ക് ഓറഞ്ച് റൺ

run

കൊച്ചി: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി 'ഓറഞ്ച് റൺ 2026' സംഘടിപ്പിച്ചു. കൊച്ചി ഓറഞ്ച് റണ്ണേഴ്സ്, റൈഡേഴ്സ് ക്ലബ്, കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് വെല്ലിംഗ്ടൺ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിലാണ് റൺ സംഘടിപ്പിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ്, ബി.പി.സി.എൽ ചീഫ് മാനേജർ ലെഫ്റ്റനന്റ് കേണൽ ആർ. മുരുഗയ്യൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കസവു സാരി ധരിച്ച് മുന്നൂറോളം സ്ത്രീകൾ അണിനിരന്ന മൂന്നു കിലോമീറ്റർ 'കസവു ക്വീൻസ് റൺ' പ്രധാന ആകർഷണമായി. റണ്ണർമാർ, വാക്കർമാർ, കുടുംബങ്ങൾ എന്നിവർക്കായി അഞ്ച് വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ORANGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL