SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.54 AM IST

14 കാരി​ക്ക് ലോഡ്ജ് മുറി​യി​ൽ പീഡനം : ക്രി​മി​നൽ കേസ് പ്രതി​ക്കും സഹായി​യായ യുവതി​ക്കും തടവും പി​ഴയും ശിക്ഷ

jaimon
ജൈമോൻ

പത്തനംതിട്ട: പതിനാലുകാരിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം കഠിനതടവും 1.75ലക്ഷം രൂപ പിഴയും ശിക്ഷ. പീഡനത്തിന് സഹായം ചെയ്ത രണ്ടാംപ്രതിയായ സ്ത്രീക്ക് ആറുമാസം കഠിനതടവും 1,000 രൂപ പിഴയും ശി​ക്ഷ വിധിച്ചു. റാന്നി അങ്ങാടി വില്ലേജിലെ ഉന്നക്കാവ് പള്ളിനടയിൽ വീട്ടിൽ ജൈമോൻ, പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതിനായി സഹായങ്ങൾ ചെയ്ത തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി ദീപ എന്നിവരെയാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്ജ് മൻജിത്.ടി ശിക്ഷിച്ചത്. ഒന്നാംപ്രതിക്ക് മറ്റ് വകുപ്പുകളിലായി എട്ടുവർഷം അധിക തടവും അനുഭവിക്കണം. 2024 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിബുകുമാർ, എസ്.ഐ.ബിജു ജേക്കബ്, എ.എസ്.ഐ. പ്രശാന്ത്, എസ്.സി.പി.ഒമാരായ സന്തോഷ് കുമാർ, ജയകൃഷ്ണൻ ജയരാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഡിവൈ.എസ്.പി നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജൈമോൻ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ബലാത്സംഗം, വധശ്രമം, പോക്‌സോ തുടങ്ങി 21 ക്രിമിനൽ കേസുകളിൽ കൂടി പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ മറ്റൊരു പോക്‌സോ കേസിൽ നിലവിൽ ജയിലിലാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL