SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.21 AM IST

ആകെ മൂന്ന് മില്ലുകൾ, കോട്ടയത്ത് നെല്ല് സംഭരണം പാളുന്നു

ss

കോട്ടയം: അപ്പർ കുട്ടനാട്ടിൽ നെല്ല് സംഭരിക്കാൻ മൂന്ന് മില്ലുകളെ മാത്രം ചുമതലപ്പെടുത്തിയതോടെ വിരിപ്പുകൃഷിയുടെ നെല്ലു സംഭരണം പാളുന്നു. സംസ്ഥാനത്ത് 36 സ്വകാര്യമില്ലുകൾ നെല്ലു സംഭരിക്കാൻ തയ്യാറായെന്ന് സപ്ലൈക്കോ അധികൃതർ അവകാശപ്പെടുമ്പോഴും കോട്ടയം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിസന്ധി നേരിടുന്നത്. പല കാരണങ്ങൾ നിരത്തി നെല്ലിന്റെ വിലയിടിക്കാൻ മില്ലുകാർ സംഭരണം വൈകിപ്പിക്കുകയാണ്. 300 ടണ്ണിൽ 80 ടൺ നെല്ല് മാത്രമാണ് സംഭരിച്ചത്. ബാക്കി പാടത്തുകിടക്കുകയാണ്. തുലാമഴ പെയ്തിറങ്ങിയാൽ നെല്ല് പൂർണമായി നശിക്കും. കുമരകം,അയ്മനം, ആർപ്പുക്കര, നീണ്ടൂർ, വെച്ചൂർ, തലയാഴം, കല്ലറ, മേഖലയിലാണ് കൂടുതൽ നെല്ല് സംഭരിക്കാനുള്ളത്. കൊയ്തു പൂർത്തിയാകുമ്പോൾ വിരിപ്പുകൃഷിയുടെ 15000 ടൺ നെല്ല് സംഭരിക്കാനുണ്ട്. ഇതിൽ 500 ടൺ നെല്ല് സംഭരിക്കാനാണ് മില്ലുകൾക്ക് സപ്ലൈക്കോ അനുമതി നൽകിയിട്ടുള്ളത്.ബാക്കി സംഭരണം എന്ന് പൂർത്തിയാകുമെന്ന് പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.

രജിസ്ട്രേഷൻ പൂർത്തിയായി

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ടേഷൻ പൂർത്തിയായി. പാലക്കാട്ടാണ് കൂടുതൽ മില്ലുകൾക്ക് അനുമതി.കോട്ടയത്ത് വന്ന് നെല്ലെടുക്കാൻ അവർക്ക് താത്പര്യമില്ല. ഡിസംബർ 31 വരെ സംഭരിക്കുന്ന നെല്ലേ വിരിപ്പുകൃഷിയുടെ കണക്കിൽ പെടുത്തുകയുള്ളൂ. അതേസമയം ഓയിൽ പാം ഇന്ത്യയുടെ കീഴിലുള്ള വെച്ചൂർ മോഡേൺ റൈസ് മില്ല് നഷ്ടത്തിലായതോടെ സംഭരണത്തിൽ നിന്നു പിൻമാറിയെങ്കിലും നഷ്ടം നികത്താമെന്ന കൃഷിവകുപ്പുമന്ത്രി ടി.സിദ്ദിക്ക്, ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ ഉറപ്പിൽ സംഭരണം തുടങ്ങി.

സംഭരണം വൈകും

തുലാമഴ തുടർന്നാൽ നെല്ല് കിളിർക്കും. നനവ് ചൂണ്ടിക്കാട്ടി മില്ലുകൾ വില കുറയ്ക്കും . മൂന്ന് മില്ലുകൾ മാത്രം ഉള്ളതിനാൽ സംഭരണം വൈകും. ഇത് വില കുറക്കാനുള്ള മില്ലുകാരുടെ തന്ത്രമായാണ് കർഷകർ കാണുന്നത്.

അടുത്ത കൃഷി ആരംഭിച്ചിട്ടും വിരിപ്പു കൃഷിയുടെ നെല്ല് പാടത്തു കൂടിക്കിടക്കുകയാണ്. കൂടുതൽ മില്ലുകളെ കോട്ടയത്ത് എത്തിക്കാൻ സപ്ലൈക്കോയ്ക്ക് കഴിഞ്ഞാലേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്രം വരൂ.

ദിവാകരൻ (നെൽകർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RICEMILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL