
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 80 കലാകാരന്മാരുടെ വ്യക്തിവിവരങ്ങളും സൃഷ്ടികളും ഉൾപ്പെടുത്തി തയ്യാറാക്കിയ 'ദി ആർട്ട് ബുക്ക് – അന്താരാഷ്ട്ര കലാകാരന്മാരുടെ കാറ്റലോഗ്' പ്രകാശനം 4ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. കാനഡയിലെ അന്താരാഷ്ട്ര പുരസ്‌കാര ജേതാവും എഴുത്തുകാരിയുമായ അനു വിത്തൽ, ശ്രീലങ്കൻ ചിത്രകാരൻ നുവാൻ തെനുവാര എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കലാധരൻ, ആനന്ദ് ചന്നാർ, ജോൺ ജോസഫ്, കുമാർ ഗ്രൂപ്പിലെ എസ്. ഗോപകുമാർ, കലാദേവി എന്നിവരെ ആദരിക്കും. കുറേറ്റർ രഹന, പുസ്തകത്തിന്റെ പ്രസാധകൻ ഡോ. ബി. ലൂയിസ്, സി.ബി. കലേഷ് കുമാർ, അഡ്വ. ബിനു രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |