SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.54 AM IST

 മുണ്ടകൻ കൃഷി :  വള്ളിക്കോട്ട് രണ്ടാംഘട്ട വിത തുടങ്ങി

photo
മുണ്ടകൻ കൃഷിക്കുള്ള രണ്ടാം ഘട്ട വിത നടക്കുന്ന വേട്ടക്കുളം പാടശേഖരം

വള്ളിക്കോട് : വള്ളിക്കോട് പാടശേഖരങ്ങളിൽ മുണ്ടകൻ കൃഷിക്കുള്ള രണ്ടാംഘട്ട നെൽവിത്ത്

വിതച്ചുതുടങ്ങി. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ വേട്ടക്കുളം, നടുവത്തൊടി ഏലാകളിലാണ് രണ്ടാംഘട്ടത്തിൽ വിത നടക്കുന്നത്. വേട്ടക്കുളത്ത് 33 ഹെക്ടറിലും നടുവത്തൊടിയിൽ 24 ഹെക്ടറിലുമാണ് കൃഷി ഇറക്കുന്നത്. തിരിശുകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ആറ് ഹെക്ടർ സ്ഥലത്ത് അധികമായി നെൽകൃഷി ചെയ്യുന്നുണ്ട്. നെൽകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി വർഷങ്ങളായി തരിശ് കിടന്ന പ്രദേശങ്ങൾ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ യന്ത്രസഹായത്തോടയാണ് കൃഷിയോഗ്യമാക്കിയത്. അടുത്ത തവണ കൂടുതൽ തരിശ് പാടങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കും. തലച്ചേമ്പ് ഏലായിൽ കഴിഞ്ഞ മാസമാണ് മുണ്ടകൻ കൃഷിക്കുള്ള ആദ്യവിത്ത് എറിഞ്ഞത്. തട്ട, അട്ടഴ ഏലാകളിലും ആദ്യഘട്ടത്തിൽ കൃഷിയിറക്കി. ഇവ മുളച്ച് തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണത്തെ വിതയ്ക്കൽ പലഘട്ടത്തിലാകാൻ കാരണം.

പാടശേഖര വിസ്തൃതി : 400 ഹെക്ടർ.

പ്രധാന പാടശേഖരങ്ങൾ : 9

ആദ്യഘട്ട വിത നടന്ന പാടശേഖരങ്ങൾ : തലച്ചേമ്പ്, തട്ട, അട്ടഴ, നരിയാപുരം.

രണ്ടാം ഘട്ട വിത നടക്കുന്നത് : വേട്ടക്കുളം, നടുവത്തൊടി.

കഴിഞ്ഞ മുണ്ടകൻ കൃഷിക്ക് ലഭിച്ചത് : 540 ടൺ നെല്ല്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL