SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.54 AM IST

അന്റാർട്ടിക്കയിലെ പര്യവേഷണത്തിന് സിഫ്റ്റ് ഗവേഷക

athira

കൊ​ച്ചി​:​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു​ള്ള​ 46​-ാ​മ​ത് ​ഇ​ന്ത്യ​ൻ​ ​ശാ​സ്ത്ര​ ​പ​ര്യ​വേ​ഷ​ണ​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​ ​സെ​ൻ​ട്ര​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫി​ഷ​റീ​സ് ​ടെ​ക്നോ​ള​ജി​യി​ലെ​ ​(​സി​ഫ്‌​റ്റ്)​ ​ഗ​വേ​ഷ​ണ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ആ​തി​ര​ ​എ.​എ​സ്.​ ​പ​ങ്കാ​ളി​യാ​കും.
ഈ​ ​മാ​സം​ ​ഏ​ഴി​ന് ​പു​റ​പ്പെ​ടു​ന്ന​ ​സം​ഘ​ത്തി​ൽ​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​മൈ​ത്രി​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ആ​തി​ര​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തും.​ ​കേ​ന്ദ്ര​ ​ഭൗ​മ​ശാ​സ്ത്ര​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​ഗോ​വ​യി​ലെ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പോ​ളാ​ർ​ ​ആ​ൻ​ഡ് ​ഓ​ഷ്യ​ൻ​ ​റി​സ​ർ​ച്ച് ​(​എ​ൻ.​സി.​പി.​ഒ.​ആ​ർ​)​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ ​‘​അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​പ്ര​കൃ​തി​വ്യ​വ​സ്ഥ​ക​ളി​ലെ​ ​മ​ലി​നീ​ക​ര​ണ​ ​ഘ​ട​ക​ങ്ങ​ളു​ടെ​ ​വി​ല​യി​രു​ത്ത​ൽ​’​ ​എ​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ഗ​വേ​ഷ​ണം.​ ​സി​ഫ്റ്റും​ ​എ​ൻ.​സി.​പി.​ഒ.​ആും​ ​സ​ഹ​ക​രി​ച്ചാ​ണ് ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ത്.​അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​മ​ണ്ണി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​ആ​ക്ടി​നോ​മൈ​സീ​റ്റു​ക​ൾ​ ​എ​ന്ന​ ​സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ​ ​വൈ​വി​ദ്ധ്യം​ ​പ​ഠി​ക്കു​ക​യാ​ണ് ​ആ​തി​ര​യു​ടെ​ ​ല​ക്ഷ്യം.​ ​ആ​തി​ര​യു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​സി​ഫ്റ്റി​ന്റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പു​തി​യ​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കു​ന്ന​തി​നും​ ​ദേ​ശീ​യ​-​അ​ന്ത​ർ​ദേ​ശീ​യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള​ ​സ​ഹ​ക​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും​ ​സ​ഹാ​യ​ക​മാ​കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
എം.​എ​സ്.​സി​ ​ബി​രു​ദ​ധാ​രി​യാ​യ​ ​ആ​തി​ര​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ല​യ​ൻ​കീ​ഴ് ​മാ​ച്ചേ​ൽ​ ​സ്വ​ദേ​ശി​നി​യാ​ണ്.​ ​ഫ​യ​ർ,​ ​റെ​സ്ക്യൂ​ ​ഫോ​ഴ്സ് ​വ​കു​പ്പി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ജി​തി​ൻ​ ​ഐ.​എ​സാ​ണ് ​ഭ​ർ​ത്താ​വ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANTARTICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL