
തൃശൂർ: സെന്റ് തോമസ് കോളേജിലെ 'ഗ്ലോബൽ അലുംനൈ മീറ്റ് 2026' സംഘടിപ്പിച്ചു. ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും മന്ത്രിയുമായ സി.പി.ജോൺ നിർവഹിച്ചു. പ്രസിഡന്റ് സി.എ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകി. ഈ വർഷം പ്രവർത്തനം ആരംഭിക്കുന്ന സ്റ്റാർസ് ചെന്നൈ ചാപ്റ്ററിന്റെ ഉദ്ഘാടനം ഉപ ലോകായുക്തയുമായ ജസ്റ്റിസ് അശോക് മേനോൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.മാർട്ടിൻ കൊളമ്പ്രത്ത് ആമുഖ പ്രഭാഷണവും എക്‌സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണെങ്ങാടൻ, ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, മാർ കുരിയക്കോസ് തടത്തിൽ, പ്രൊഫ.ഇ.ഡി.ജെമ്മിസ്, പിന്നണി ഗായകൻ ഔസേപ്പച്ചൻ, ഡോ.താജ് പോൾ, ജെയിംസ് മുട്ടിക്കൽ, സി.വി.അജി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.ഡി. വർഗീസ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |