SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

ആഡംബര വാഹനത്തിൽ കഞ്ചാവ് കടത്തിയ രണ്ട് അന്യ സംസ്ഥാനക്കാർ പിടിയിൽ

sonjur
സോൺജൂർ മണ്ഡൽ

പെരുമ്പാവൂർ: ആഡംബര വാഹനത്തിൽ 8 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് മധുബോണ സ്വദേശി മണിറുൽ മണ്ഡൽ (27), സോൺജൂർ മണ്ഡൽ (25) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ പുലർച്ചെ കൂവപ്പടി പാപ്പൻപടി ഭാഗത്ത് വച്ച് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒഡീഷയിൽ നിന്ന് ടാറ്റ ഹാരിയർ കാറിലാണ് ഇവർ കഞ്ചാവുമായി എത്തിയത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റി കേരള രജിസ്ട്രേഷൻ നമ്പർ ഫിറ്റ് ചെയ്തായിരുന്നു കഞ്ചാവ് കടത്ത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് 2000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 മുതൽ 30,000 രൂപ വരെ നിരക്കിലാണ് വില്പന നടത്തിയിരുന്നത്.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐ അജി പി. നായർ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്,

സുനിൽകുമാർ, സീനിയർ സി പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, എം.ആർ. രഞ്ജിത്ത്, എബി മാത്യു, നിതിൻ, നിസാമുദ്ദീൻ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ച കാറിൽ കടത്തിയ 90 കിലോ കഞ്ചാവ് തടിയിട്ട പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL