SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

പത്ര പാരായണ ബോധവത്കരണം

നെടുങ്കണ്ടം: എം.ഇ.എസ്. കോളേജിൽ റീഡേഴ്സ് ഫോറത്തിന്റെയും പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ദേശീയ പത്രമാദ്ധ്യമ ദിനാചരണത്തോടനുബന്ധിച്ച് പത്ര പാരായണ ബോധവത്കരണവും പഴയ പത്ര ശേഖരണങ്ങളുടെ പ്രദർശനവും നടത്തി. പത്ര പാരായണത്തിന്റെയും പത്രവാർത്തകൾ ശേഖരിച്ചു വയ്ക്കുന്നതിന്റെയും വിവിധ തലങ്ങളിലുള്ള പ്രാധാന്യത്തെക്കുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ ഫാത്തിമ സുല്ലമി വിദ്യാർത്ഥികളുമായി സംസാരിച്ചു. പത്രവായന പതിവാക്കുമെന്ന പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. കോളേജ് ലൈബ്രേറിയൻ മുഹമ്മദ് സിയാദ് പി.എസ്, നിപ്പി ജാൻ ടോമി എന്നിവർ സംസാരിച്ചു. ഡോ. മുംന നാസർ, ഡോ. ശ്യാം ലാൽ,​ എ. ലത്തീഫ്, ഡോ. മിഥുൻ എന്നിവർ പങ്കെടുത്തു. കോളേജിലെ ലാണ് പരിപാടി സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL