
ഇടവെട്ടി:സി.പി. എം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർത്ഥം സി.ഐ.റ്റി.യു തെക്കുംഭാഗം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാനിക്കൽ ജംഗ്ഷനിൽ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. നാഷണൽ ചാമ്പ്യൻമാർ അടക്കം പങ്കാളികളായ മൽസരം രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. മൽസരം മുൻ സന്തോഷ്ട്രോഫി താരം സലീംകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു മേഖലാ സെക്രട്ടറി എം.എസ്. റെജി അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് മത്സര വേദിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രകാശ് പഞ്ചായത്തംഗം സൂസി റോയി എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചഗുസ്തി മത്സരത്തിൽ വിജയിച്ചവർക്ക് സി.പി.എം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ടി.എം. മുജീബ് സമ്മാനദാനം നിർവ്വഹിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |