കട്ടപ്പന: വനിതാ ശിശു വികസന വകുപ്പിന്റെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള 2023- 2024 സംസ്ഥാന അവാർഡ് കാഞ്ചിയാർ പഞ്ചായത്തിലെ സ്‌നേഹ സേവ്യറിന് ലഭിച്ചു. എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ ദിനാഘോഷ പരിപാടിയിൽ മന്ത്രി വീണ ജോർജ് മൊമെന്റോയും സാക്ഷ്യപത്രവും വിതരണം ചെയ്യും. അങ്കണവാടികളുടെ സന്ദർശനവും മേൽനോട്ടവും, അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, വകുപ്പുതല സ്‌കീമുകളുടെ നിർവഹണം, വിവിധ പരിശീലന പരിപാടികളുടെ നേതൃത്വം, സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികളിലൂടെ നിർവഹണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ച് 2023- 2024ലെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. അയ്യപ്പൻകോവിൽ പഞ്ചായത്ത് മാട്ടുക്കട്ട സ്വദേശിയാണ്. കപ്പിലാംമൂട്ടിൽ ജെയ്‌മോൻ തോമസാണ് ഭർത്താവ്. മകൻ: ജൊഹാൻ ജയ് തോമസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |