SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

എക്‌സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കബളിപ്പിച്ച യുവാവ് 2.5 ഗ്രാം കഞ്ചാവുമായി പിടിയിൽ

jijin
ജിജിൻ ജോസഫ്

കട്ടപ്പന: എക്‌സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച വെള്ളയാംകുടി പടിഞ്ഞാറേക്കര ജിജിൻ ജോസഫിനെ (33) 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാൾ ബന്ധുക്കളെയും അയൽവാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ, ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL