പീരുമേട്: ആരുമില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയയാളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചിക്കാട് കുരിശുമല സ്വദേശി മാരിഖനിയാണ് (45) പിടിയിലായത്. യുവതിയും ഭർത്താവും മകളുമൊന്നിച്ചാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഭർത്താവ് ജോലിക്കും മകൾ സ്കൂളിലും പോയതിന് പിന്നാലെ അയൽവാസിയായ മാരിഖനി മദ്യപിച്ച് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു. വഴങ്ങാതിരുന്ന യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ ചെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയെ റോഡിൽ വച്ചും മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതായി പരാതിയിൽ പറഞ്ഞു. തുടർന്ന് വണ്ടിപെരിയാർ പ്രാഥമിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൈയ്ക്കും കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |