SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു

fire-force-
റബ്ബർ പുകപ്പുരക്ക് തീ പിടിച്ചത് അഗ്നിശമന സേന അണയ്കുന്നു

തൊടുപുഴ: കടനാട് പഞ്ചായത്തിലെ എള്ളുമ്പുറത്ത് റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു. മൂന്നാം വാർഡിൽ ജോർജ് മാത്യു മടത്തിപറമ്പിലിന്റെ എന്നയാളുടെ വീടിനോട് ചേർന്നുള്ള പുകപ്പുരക്കാണ് തീ പിടിച്ചത് . അപകടത്തിൽ ഏകദേശം 4 ടൺ റബ്ബർ ഷീറ്റ് കത്തി നശിച്ചതായി ഉടമസ്ഥൻ അറിയിച്ചു. ഷീറ്റ് സൂക്ഷിച്ചിരുന്ന കെട്ടിടത്തിനും ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു തീ പിടുത്തം . തൊടുപുഴ, പാലാ, ഈരാറ്റുപേട്ട എന്നീ നിലയങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത് . അടുപ്പിൽ നിന്നും തീ പടർന്നു പിടിച്ചതാണെന്ന് ഉടമസ്ഥൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL