SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.01 AM IST

ദേവിക വിനോദിന് മിന്നും വിജയം

devika

ഇടുക്കി: സിനിമയിലും മോഡലിംഗിലും തിളങ്ങിയ ദേവിക വിനോദിന് തിരുവല്ലയിൽ നടന്ന എം. ജി കലോത്സവത്തിൽ മിന്നും വിജയം. തുടർച്ചയായി മൂന്നാം വർഷവും കഥാപ്രസംഗത്തിലും ഹിന്ദി പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടിയാണ് ദേവിക മികവ് നേടിയത്.ആംഗറിംഗ്, മോഡലിംഗ് രംഗത്ത് ശ്രദ്ധേയയാണ്. രാജകന്യക, മിഷൻ സി എന്നീ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.കോതമംഗലം മാർ ഏലിയാസ് കോളേജിലെ മൂന്നാം വർഷ ബി. എസ്. ഡബ്ളിയു വിദ്യാർത്ഥിനിയാണ് . ഫോട്ടോഗ്രാഫറായകട്ടപ്പന നരിയംപാറ ചെങ്ങാടത്ത് തെക്കേപ്പുരയ്ക്കൽ ടി. പി വിനോദിന്റെയും അദ്ധ്യാപികയായ അനിലാ വിനോദിന്റെയും മകളാണ്. പ്ളസ് വൺ വിദ്യാർത്ഥിനി ദിയ വിനോദ് സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL