SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

മുല്ലപ്പെരിയാർ സമരസമിതി രാഹുൽ ഗാന്ധിയെ ആശങ്കയറിയിച്ചു

rahul

കട്ടപ്പന :കഴിഞ്ഞ 20 വർഷക്കാലമായി മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനായി സമരങ്ങളിലും കോടതി വ്യവഹാരത്തിലും മുന്നോട്ടുപോകുകയാണ് മുല്ലപ്പെരിയാർ സമരസമിതി.തീരദേശ നിവാസികളുടെ ആശങ്ക ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ചു. 1886 നിർമ്മിച്ച കാലപ്പഴക്കം കൊണ്ട് ജനങ്ങളെ ഭയത്തിൽ ആക്കുന്ന മുല്ലപ്പെരിയാർ പ്രശന പരിഹാരത്തിനായി പുതിയ ഡാം നിർമ്മിച്ച ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും 2022 മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന വിലയിരുത്തുന്നതിനായി സുപ്രീം കോടതിയുടെ വിധി അടിയന്തരമായി പൂർത്തിയാക്കാൻ തമിഴ്നാടും കേരളവും തമ്മിലുള്ള അനുരഞ്ജന ചർച്ചയ്ക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകണമെന്നും അഭ്യർത്ഥിച്ചു.ഒകേരളത്തിനു സുരക്ഷ തമിഴ്നാടിന് ജലം ഇതുതന്നെയാണ് മുല്ലപ്പെരിയാർ സമരസമിതിയും മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യമെന്ന് നേതാക്കൾ ധരിപ്പിച്ചു.
എം.പിമാരായ കെ സി വേണുഗോപാൽ,ഡീൻ കുര്യാക്കോസ്,ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ മുല്ലപ്പെരിയാർ സമരസമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ ചെയർമാൻ ഷാജി പി ജോസഫ് ജനറൽ കൺവീനർ സിബി ജോസഫ് ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സ്റ്റീഫൻ ഐസക് പി .ആർ .ഓ ഷിനോജ് അംഗങ്ങളായ ജേക്കബ് പനന്താനം ജോബിൻ തോമസ് എന്നിവരാണ് രാഹുൽ ഗാന്ധിയെ പീരുമേട്ടിലെത്തി നേരിൽകണ്ട് നിവേദനം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL