SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

രാജമുടി പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി

പിരുമേട്: ഇന്നലെ രാവിലെ പത്തരയോടെ രാജമുടി പ്രദേശത്ത് ഇറങ്ങിയ കാട്ടാന കൂട്ടം കണ്ട ഭയന്ന് പ്രദേശവാസികൾ. നാല്ആനകൾ അടങ്ങിയ സംഘമാണ് ഇറങ്ങിയത്. തൊട്ടടുത്ത സത്രം വനത്തിൽ നിന്നാണ് കാട്ടാന രാജമുടി പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത്. പ്രതീക്ഷിക്കാതെ ആനക്കൂട്ടത്തെ കണ്ട് കുട്ടികളുംസ്ത്രീകളുംതേയില തോട്ടത്തിൽ പണി ചെയ്യുന്നതൊഴിലാളികളുംമടക്കം നാട്ടുകാർ ഭയന്ന് ഓടി മാറിഫോറസ്റ്റ് ഉദ്യാഗസ്ഥരെ വിവരം അറിയിച്ചു. ആന തൊട്ടടുത്ത പ്രദേശത്തേക്ക് ഓടി മറഞ്ഞു. ഒരു മാസമായി കല്ലാർ പുതുവൽ,പട്ടുമല പുതുവൽ, പരുന്തുംപാറ,ഗ്രാമ്പി, എന്നിവിടങ്ങളിൽ കാട്ടാന ജനവാസ മേഖല ഇറങ്ങി നിൽക്കുന്നത് ജനം ഭീതിയിൽആയിരിക്കുകയാണ്.ഏലം, തേയില തോട്ടത്തിലൂടെ ഇറങ്ങി ഓടുന്ന കാട്ടാന കൂട്ടം കൃഷിസ്ഥലങ്ങളിൽ ഇറങ്ങി ഓടുന്നത് മൂലം കൃഷികൾ നശിപ്പിക്കുന്നു. ആനക്കൂട്ടത്തെ ഉൾ വനത്തിൽഅയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടിസ്വീകരിക്കണമെന്നാവശ്യം ശക്തമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL