ചെറുതോണി: നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30ന് പൈനാവിലായിരുന്നു അപകടം. പൈനാവ് തറയിൽ തങ്കപ്പന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഭിന്നശേഷി കുട്ടികൾ താമസിച്ചു പഠിക്കുന്ന അമൽ ജ്യോതി സ്‌കൂളിന്റെ മതിൽ തകർത്ത് സ്‌കൂളിന്റെ പാർക്കിലേക്കാണ് ജീപ്പ് വീണത്. ഈ സമയം കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. പൈനാവ് തുറമാക്കൽ സാലമ്മ സജി, മകൻ വിജയ് എന്നിവരെ ഇടുക്കി മെഡിക്കൽ കോളജിലും ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി കുറ്റിയിൽ ജോജോയെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |