SignIn
Kerala Kaumudi Online
Monday, 29 June 2026 1.12 AM IST

ദേശീയപാത കൈയേറ്റം: അന്വേഷണം തുടങ്ങി

ആലുവ: ആലുവ മേഖലയിൽ ദേശീയപാത അതോറിട്ടിയുടെ ഭൂമി കൈയേറിയെന്ന പരാതിയിൽ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ദേശീയപാത അതോറിട്ടിയുടെ പാലക്കാട് പ്രോജക്ട് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിനും ദേശീയപാത അതോറിട്ടിക്കും മൂന്ന് വ്യത്യസ്ത പരാതികളാണ് ലഭിച്ചത്. പറവൂർ ജംഗ്ഷൻ, തോട്ടക്കാട്ടുകര, സെമിനാരിപ്പടി മേഖലകളിൽ ദേശീയപാതയുടെ അനുമതിയില്ലാതെ അതിരുവേലി സ്ഥാപിക്കൽ, ഇന്റർലോക്ക് വിരിച്ച് പാർക്കിംഗ് ഏരിയ ഒരുക്കൽ, സ്വകാര്യഹോട്ടലിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ എന്നിവയാണ് പരാതികളിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങൾ.

ദേശീയപാത ഭൂമി പൂർണമായും എൻ.എച്ച്.ഐയുടെ നിയന്ത്രണത്തിലേക്ക് തിരിച്ചുപിടിക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരായ ആർ. പത്മകുമാർ, എൻ. ശ്രീകാന്ത് എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL