ഇടുക്കി: അതിശക്തമായ മഴയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. ഇതോടെ പ്രദേശവാസികളായ പതിനഞ്ചോളം കുടുംബങ്ങൾ ആശങ്കയിലാണ്. എന്നാൽ, കുന്ന് ഇടിച്ചുനിരത്തിയും മണ്ണ് നീക്കം ചെയ്തുമാണ് കെട്ടിടത്തിന്റെ നിർമാണം നടന്നതെന്ന ആരോപണമുയർന്നു. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. റെഡ് സോണിൽ നിർമാണത്തിന് അനുമതി നൽകിയതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന വിമർശനം പ്രദേശവാസികൾ ഉയർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |