SignIn
Kerala Kaumudi Online
Sunday, 27 September 2026 1.00 AM IST

 വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും

തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 29ന് ലോകഹൃദയദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7ന് സെന്റ് മേരീസ് ഹോസ്പിറ്റൽ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജയേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിനും, ഹൃദ്രോഗത്തെക്കുറിച്ച് നടക്കുന്ന ബോധവൽകരണ ക്ലാസിനും കാർഡിയോളജി വിഭാഗം മേധാവിയും ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. മാത്യു എബ്രഹാം നേതൃത്വം നൽകും. തുടർന്ന് 'ഭക്ഷണശൈലിയും ഹൃദയരോഗവും' എന്ന വിഷയത്തിൽ ഡയറ്റിഷ്യൻ മീര വിൻസ് ക്ലാസ്സ് നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് രജിസ്ട്രേഷനെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ, മെഡിക്കൽ ക്യാമ്പ് ചെയർമാൻ ഡോ. പയസ് എ.വി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുദർശൻ, സോണൽ ചെയർപേഴ്സൺ പി.അജീവ്, സെന്റ് മേരീസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി. ജേക്കബ് എബ്രഹാം എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL