ഇടുക്കി ?ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിന്റ ഉദ്ഘാടനം മന്ത്രി കെ.എ തുളസി ഓൺലൈനായി നിർവഹിച്ചു.
സ്‌കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ റോയ് കെ.പൗലോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലക അനാവരണവും അദ്ദേഹം നിർവഹിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്,ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്,പൊതുമരാമത്ത് വകുപ്പ് കൈട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ധന്യ,ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ,സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗങ്ങളായ സി.പി.കൃഷ്ണൻ,സി.ആർ. ദിലീപ് കുമാർ,പ്രിൻസിപ്പൽ ജെ. മധുസൂതനൻ,സീനിയർ സൂപ്രണ്ട് എം.ജി. ഷിബു എന്നിവർ പങ്കെടുത്തു.23.25കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം പണിതത്. കെട്ടിടത്തിന്റെ പൂർത്തീകരണ പ്രവർത്തനങ്ങൾക്കായി പിന്നീട് 15,43,000 രൂപ അധിക തുകയും അനുവദിച്ചു. നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. പുതിയ പ്ലസ് ടു ബ്ലോക്കിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങൾ കൂടി ആരംഭിക്കുന്നതിനും 300 വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം നൽകുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |