
തൃശൂർ: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'റിസോൾവി'ന്റെ മദ്ധ്യമേഖലാ അദാലത്തും പരാതി പരിഹാരവും നടന്നു.മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 35പേർക്ക് മന്ത്രി നേരിട്ട് നിയമന അംഗീകാര ഉത്തരവുകൾ കൈമാറി.വകുപ്പിലെ ഫയൽ നീക്കം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ഇൻസ്ട്രക്ഷൻ മാനുവൽ ഉടൻ നിലവിൽ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് അഡി.ഡയറക്ടർ സി.എ.സന്തോഷ്,ജോ.ഡയറക്ടർ എ.അബൂബക്കർ,ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ കെ.അഷ്‌റഫ്,തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷൈല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |