SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പ് : ഒന്നാം പ്രതി കെ.രതീശന് ജാമ്യം നൽകി ഹൈക്കോടതി

prathi

കാസർകോട്: കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ നിന്നു 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സി പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും സംഘം സെക്രട്ടറിയുമായ കർമ്മന്തൊടി, ബാളക്കണ്ടത്തെ കെ രതിശനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യപ്രതിയായ രതീശനും ജാമ്യം ലഭിച്ചത്.

കേസിലെ മറ്റു പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

തട്ടിപ്പിന്റെ വഴികൾ

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. സ്വർണ്ണം ഈടായി വയ് ക്കാതെ വായ്‌പ അനുവദിച്ചതായി രേഖകൾ ഉണ്ടാക്കിയും കേരള ബാങ്കിന്റെ കാഷ് ക്രെഡിറ്റ് വായ്പകൾ സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയും പണയ സ്വർണ്ണം കവർച്ച ചെയ്തുമായിരുന്നു രതീശന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ

സൊസൈറ്റിയിൽ നടന്ന തട്ടിപ്പു സംഭവത്തിൽ മേയ് 13ന് ആണ് ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. ഏറ്റവും ഒടുവിലാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു അന്വേഷണ ചുമതല കൈമാറി. തട്ടിയെടുത്ത സ്വർണ്ണത്തിൽ നിന്നു 100 പവൻ ഒഴികെയുള്ള വിവിധ ബാങ്കുകളിൽ പണയപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. പെരിയ, പള്ളിക്കര കാനറാ ബാങ്ക് ശാഖകളിൽ 100 പവൻ സ്വർണ്ണം പണയപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള നടപടി തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL