SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

സച്ചിതാ റൈക്കെതിരെ കാസർകോട്ടും കേസെടുത്തു ശബ്ദ സന്ദേശം അന്വേഷണ സംഘം പരിശോധിക്കുന്നു 

sachitha-rai

കേസെടുത്തത് ജോലി വാഗ്ദാനം ചെയ്ത് 1,40,000 തട്ടിയെന്ന പരാതിയിൽ

കാസർകോട് : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന ബാഡൂർ എ.എൽ.പി സ്‌കൂൾ അദ്ധ്യാപിക ഷേണി ബെൽത്തക്കല്ലിലെ സചിതാറൈക്കെതിരെ (27) കാസർകോട് ടൗൺ പൊലീസും കേസെടുത്തു. മൊഗ്രാൽ പുത്തൂരിലെ പി.എ. നഫീസത്ത് സിഫാനയുടെ പരാതിയിലാണ് കേസ്.

ജോലി വാഗ്ദാനം ചെയ്ത് സച്ചിതാ റൈ 1,40,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘാണ് നിലവിൽ സച്ചിതാ റൈക്കെതിരായ തട്ടിപ്പ് കേസുകളിൽ അന്വേഷണം നടത്തുന്നത്. ജോലി വാഗ്ദാനം ചെയ്ത് അടുത്ത സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമായി 1.18 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോൾ വിളിച്ചത് ഭക്ഷ്യവകുപ്പിൽ മാത്രം

ഇതിനിടെ സച്ചിതാ റൈയും തട്ടിപ്പ് സംഘത്തിലുള്ള ഒരാളും തമ്മിലുള്ളതെന്ന് കരുതുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ഉദ്യോഗാർത്ഥികളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. നിലവിൽ ഭക്ഷവകുപ്പിന്റെ ഒഴിവിലാണ് വിളിച്ചിട്ടുള്ളതെന്നും 224 പേർക്ക് ജോലി നൽകിക്കഴിഞ്ഞതായും ശബ്ദ സന്ദേശത്തിലുണ്ട്. 18 പേർക്ക് മാത്രമാണ് ഇനി കിട്ടാനുള്ളതെന്നും ഇത് ഉടൻ ശരിയാകുമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം നൽകാൻ തയ്യാറാകുന്നവരെ കേൾപ്പിച്ച് അവരിൽ വിശ്വാസമുറപ്പിക്കാനാണ് ഇങ്ങനെയൊരു സന്ദേശമുണ്ടാക്കിയതെന്നാണ് സംശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL