കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടിക അങ്കണവാടിയിലെ പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി. അങ്കണവാടി എ.എൽ.എം.എസ്.സി കമ്മിറ്റിയുടെയും അനുഗ്രഹ വായനശാലയുടെയും ആഭിമുഖ്യത്തിൽ ഏലപ്പീടിക അങ്കണവാടിയിൽ തയ്യാറാക്കിയ ആരാമം പച്ചക്കറി- പൂന്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. വാർഡ് മെമ്പർ ജിമ്മി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ വിശിഷ്ടാതിഥിയായിരുന്നു. അങ്കണവാടി അദ്ധ്യാപിക റോണി തോമസ് ആരാമം പദ്ധതി വിശദീകരിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിനി വർഗ്ഗീസ്, അനുഗ്രഹവായനശാല പ്രസിഡന്റ് ഒ.എ ജോബ്, മലയാംപടി വയോജന വിശ്രമകേന്ദ്രം സെക്രട്ടറി എ.ബി രാജേഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, അഞ്ജു സെബാസ്റ്റ്യൻ, സ്നേഹ, സിജിമോൾ സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |